ലോകസ്ഭാ തെരഞ്ഞെടുപ്പിലുണ്ടായ പോസ്റ്റൽ ബാലറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം തേടി. സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് വിശദീകരണം തേടിയത്. ഈ മാസം 17നകം വിശദീകരണം നൽകണമെന്ന് അറിയിച്ച കോടതി 20ന് കേസ് വീണ്ടും പരിഗണിക്കും.
ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതാണ് വിവാദമായത്. 44 പേർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നെങ്കിലും 11 പേർക്ക് മാത്രമായിരുന്നു ബാലറ്റ് ലഭിച്ചത്.
ബാക്കിയുള്ള 33 പേരിൽ എട്ട് പേർ മാത്രമാണ് ഇടത് അനുഭാവികളെന്നും ബാക്കിയുള്ളവർ യുഡിഎഫ് അനുകൂലികളാണെന്നുമായിരുന്നു ആരോപണം.