മുംബൈ: ജിഎസ്ടി സൂപ്രണ്ട് കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. മുംബൈയിലാണ് സംഭവം. 51 കാരനായ ഹരീന്ദർ കപാഡിയാണ് മരണപ്പെട്ടത്.
കഫേ പരേഡിലുള്ള വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് കപാഡിയ താഴേക്കു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.