പൂരത്തിന്റെ ആരവത്തിൽ തൃശൂർ. ശിവപുരി അക്ഷരാര്‍ഥത്തില്‍ പൂരലഹരിയില്‍ ലയിച്ചുചേര്‍ന്നു കഴിഞ്ഞു. കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളി.
പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്റെ ആഘോഷം കൊടുമുടിയിലെത്തും.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തൃശൂർ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.