ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ 84-ാം ചരമവാർഷികാചരണവും അനുസ്മരണ ശുശ്രൂഷകളും 14 മുതൽ 23 വരെ പാലാ എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ ആചരിക്കും. 14 മുതൽ 17 വരെ ദിവ്യകാരുണ്യ ആരാധനയും ആത്മീയ പ്രഭാഷണവും 18 മുതൽ 22 വരെ തിരുഹൃദയ കൺവൻഷനും നടക്കും.
14 മുതൽ 22 വരെ ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുർബാന, നൊവേന. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ചങ്ങനാശേരി വികാരിജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, ഇടുക്കി രൂപത പ്രൊക്കുറേറ്റർ ഫാ. ജോസഫ് തച്ചുകുന്നേൽ, കാഞ്ഞിരപ്പള്ളി സെന്റ് തോമസ് കത്തീഡ്രൽ അസി. വികാരി ഫാ. വർഗീസ് കാലയ്ക്കൽ, പാലാ വികാരിജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, കാക്കൊന്പ് സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കദളിക്കാട്ടിൽ, കോതമംഗലം രൂപത എപ്പാർക്കിയൽ നോട്ടറി ഫാ. കുര്യാക്കോസ് കന്നംപള്ളിൽ, വടവാതൂർ സെന്റ് തോമസ് സെമിനാരി പ്രഫസർ റവ. ഡോ. തോമസ് വടക്കേൽ, തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ റവ. ഡോ. വർക്കി ആറ്റുപുറത്ത് എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.
14 മുതൽ 17 വരെ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ മൂന്നു വരെ ആത്മീയപ്രഭാഷണങ്ങൾ നടത്തും. ദീപിക കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, പാലാ എസ്എച്ച് പ്രോവിൻസിലെ സിസ്റ്റർ ആൻമരിയ എസ്എച്ച്, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ ദേവാലയം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, കുറവിലങ്ങാട് ദേവമാതാ കോളജ് പ്രഫസർ ഡോ. ബ്രിൻസി മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും.