തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽനിന്ന് 25 കിലോഗ്രാം സ്വർണം പിടികൂടി. തിരുമല സ്വദേശിയിൽനിന്നാണ് സ്വർണം പിടിച്ചത്. ഇതിന് വിപണിയിൽ എട്ടു കോടി രൂപ വിലമതിക്കും.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിലാണ്. തിരുമല സ്വദേശി സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഒമാനിൽനിന്നുള്ള വിമാനത്തിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്.