ഭൗതീകമായ അവകാശത്തിനു വേണ്ടി അവകാശിയെ കൊല്ലുന്ന കൃഷിക്കാരെയാണ് നാം ഇവിടെ കാണുന്നത്. നമ്മുടെ ജീവിത യാത്രയിൽ പല സാഹചര്യങ്ങളിൽ ഈ കൃഷിക്കാരുടെ മനോഭാവം നമ്മിൽ ഏറി വരാറുണ്ട്. ഈ ഭൂമിയുടെയും സർവ്വ സ്വത്തിന്റെയും അവകാശിയായ ദൈവത്തെ മറന്ന്, അവനെ കൊന്നു കൊണ്ട് ഭൗതീകമായ നേട്ടങ്ങളുടെ പിന്നാലെ നാം ഓടാറുണ്ട്. അവകാശിയെ കൊന്ന കൃഷിക്കാർക്ക് പിന്നീട് സംഭവിക്കുന്നത് സർവ്വനാശമാണ് എന്ന് നാം കാണുന്നുണ്ട്. ഈശോ ഇന്ന് നമ്മോട് പറയുക അവകാശിയായ ദൈവത്തെ ധിക്കരിച്ച് നമ്മുടെ ജീവിതം മുന്നോട്ട് നയിച്ചാൽ നാം പൂർണ്ണമായി നശിപ്പിക്കപ്പെടും എന്നുള്ള യാഥാർത്ഥ്യമാണ്. സൃഷ്ടാവായ ദൈവത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള ആഹ്വാനമാണിത്. ദൈവം ദാനമായി നമ്മുടെ ജീവിതത്തിൽ നൽകുന്നതിൽ കൂടുതൽ ആകൃഷ്ടരായി നമ്മുടെ ജീവിതത്തെ നശിപ്പിക്കാതെ എല്ലാം ദൈവകരങ്ങളിൽ പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് ജീവിതം സന്തോഷപ്രദമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ