ഈ വർഷം അമേരിക്കയിലെ കത്തോലിക്കാസഭയിൽ വിവിധ രൂപതകളിലായി 481 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിക്കും. ഇതിൽ മിക്കവരും 28 മുതൽ 33 വയസ്സുവരെ പ്രായമുള്ളവരാണ്. ഇതിൽ കത്തോലിക്കാ മാതാപിതാക്കൾക്ക് ജനിച്ച് ചെറുപ്പംമുതൽ കത്തോലിക്കാ വിശ്വാസത്തിൽ വളർന്നുവന്നവരുണ്ട്. ജീവിതത്തിൻറെ വിവിധഘട്ടങ്ങളിൽ സത്യം മനസ്സിലാക്കി കത്തോലിക്കാവിശ്വാസം സ്വീകരിച്ചവരും ഉണ്ട്. ഇതിൽ ചിലരൊക്കെ സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ തെറ്റായ വഴികളിൽ ചെന്ന് പെടുകയും എന്നാൽ മാനസാന്തരപ്പെട്ട് തിരിച്ചുവരികയും ചെയ്തവരാണ്. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമാണ് തങ്ങൾ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് ആഴമായി അറിയാൻ ഇടയാക്കിയതെന്നും ഇന്ന് ഈ ജീവിതാവസ്ഥ തെരഞ്ഞെടുക്കുവാൻ കാരണമായിത്തീർന്നത് എന്നും പലരും അഭിപ്രായപ്പെടുന്നു.
അമേരിക്കയിലെ പൗരോഹിത്യ സ്വീകരണങ്ങൾ
