പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കീനോ ഫസയിൽ മെയ് 12 ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു കൊണ്ടിരുന്ന കത്തോലിക്കാ ദേവാലയത്തിൽ ഇസ്ലാമിക ഭീകരർ ഇരച്ചുകയറി വൈദീകനെയും മറ്റ് അഞ്ചു പേരെയും വെടിവെച്ച് കൊലപ്പെടുത്തി. ഭീകരർദേവാലയത്തിന് നേരെ വെടിയുതിർക്കുകയും മറ്റ് അനേക നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. രണ്ട് ആഴ്ചകൾക്കു മുമ്പ് ഒരു പ്രൊട്ടസ്റ്റൻന്റ് ദേവാലയത്തിലും സമാനമായ ആക്രമണം ഉണ്ടായി. ഈ രാജ്യത്ത് 60 ശതമാനം മുസ്ലിങ്ങളും 25 ശതമാനം ക്രൈസ്തവരും ബാക്കി തദ്ദേശീയ മതവിശ്വാസികളും ആണ് അധിവസിക്കുന്നത്.
വി.കുർബന മധ്യേ വീണ്ടും ഭീകരാക്രമണം
