ടപ്പാടിയിലെ ഐസ്ക്രീം പാർലർനു മുൻപിലായി ഫുട്പാത്തും റോഡും കയ്യേറിയുള്ള പാർക്കിംഗ് മൂലം അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നു. ഇപ്രകാരമുള്ള പാർക്കിംഗ് മൂലം ഭരണങ്ങാനത്തേക്കു പോകുന്ന വാഹനങ്ങൾക്ക് എതിരെവരുന്നവ കാണാൻ സാധിക്കുന്നില്ല. തന്മൂലം നിരവധിയായ അപകടങ്ങൾ ഉണ്ടാകുന്നു. ഐസ്ക്രീം പാർലർ ഉടമയ്ക്ക് ഉള്ള ഉന്നതമായ രാഷ്ട്രീയ ബന്ധങ്ങൾ ആണ് ഈ നിയമവിരുദ്ധമായ പാർക്കിങ്ങിന് എതിരെ പോലീസും സർക്കാർ സംവിധാനങ്ങളും നടപടി സ്വീകരിക്കാത്തത് എന്ന ആക്ഷേപമുണ്ട്. മാധ്യമങ്ങളും ഇക്കാര്യം മറച്ചു വയ്ക്കുകയാണ്.