ശ്രീലെങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് ബിജെപി തീരുമാനം. ബിജെപിയുടെ തന്നെഭാഗമായ യുവമോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേനയുടെ രൂപകല്‍പന. ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉപവാസും സംഘടിപ്പിക്കും. കൂടാതെ ഭാവിയിലേക്ക് കൂടുതല്‍ സംരക്ഷണ പരിപാടികള്‍ നടത്തുയും ചെയ്യും. ഇതിന് മുന്നോടിയായി കൊച്ചിയില്‍ യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. പരിപാടിയില്‍ സേനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.