-കൊമേഴ്‌സ് കമ്പനിയായ എസ്റ്റി.കൊം വെബ്‌സൈറ്റില്‍ പരികര്‍മ്മം ചെയ്ത തിരുവോസ്തികള്‍ വില്‍പനക്ക് വെച്ചത് ആശങ്കയുളവാക്കുന്നു. സാത്താന്‍ സേവകരുടെ കറുത്ത കുര്‍ബാനക്കും ആഭിചാര കര്‍മ്മങ്ങള്‍ക്കും വേണ്ടിയാണ് പരികര്‍മ്മം ചെയ്ത തിരുവോസ്തി വില്‍പനക്ക് വെച്ചിരിക്കുന്നത്. തിരുവോസ്തി വില്‍പനക്കായി പെന്റാഗോര എന്ന കച്ചവടസ്ഥാപനത്തിനാണ് എറ്റ്‌സി അനുവാദം നല്‍കിയിരിക്കുന്നത്.

ഔദ്യോഗിക പുരോഹിതന്‍ ആശീര്‍വദിച്ച യഥാര്‍ത്ഥ കത്തോലിക്ക തിരുവോസ്തി 9 എണ്ണം ജര്‍മ്മിനിയില്‍ നിര്‍മ്മിച്ചത്***!! കറുത്ത കുര്‍ബാന മന്ത്രവാദം സാത്തനിസം എന്ന വിവരണത്തോടെയാണ് സൈറ്റില്‍ തിരുവോസ്തി വില്‍പനക്ക് വെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തിരുവോസ്തി വിറ്റു പോയെങ്കിലും വില്‍പ്പന സൈറ്റില്‍ ഇതിനേക്കുറിച്ചുള്ള വിവരണം ഇപ്പോളും ഉണ്ട്. കത്തോലിക്കര്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വന്‍ പ്രതിക്ഷേതമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.