ന്നത്തെ വയനകളിലൂടെ ഈശോ നമ്മോട് പറയുന്നത് നന്മ എപ്പോൾ ചെയ്യണം എന്നും, നന്മ ആർക്ക് ചെയ്യണം എന്നീ രണ്ട് കാര്യങ്ങളാണ്. നന്മ ചെയ്യുവാൻ മടിയുള്ള ഇന്നത്തെ ഈ ലോകത്തിൽ ഈശോയുടെ ഈ വാക്കുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. നന്മ ചെയ്യുവാൻ നാം പ്രത്യേക സമയം കണ്ടെത്തണം എന്നല്ല മറിച്ചു എന്നും നന്മ ചെയ്യണം എന്നാണ് ഈശോ നമ്മോട് പറയുന്നത്. അതോടൊപ്പം ഈശോ നമ്മെ ഓർമിപ്പിക്കുന്നു നാം നമ്മുടെ അയൽക്കാർക്ക് (റോമ.15:2) നന്മ ചെയ്യണം എന്ന്. ഈശോ നമ്മോട് പറയുന്നതുപോലെ എപ്പോഴും എല്ലാവർക്കും നന്മചെയ്ത് നമ്മുടെ ജീവിതം അനുഗ്രഹപ്രദമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ