കേരള ഡിജിപിയുടെ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോടും മലപ്പുറത്തുമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ രണ്ടു ഒദ്യോഗിക ഇസ്ലാമിക മതപരിവര്‍ത്തന മതപരിവര്‍ത്ത കേന്ദ്രങ്ങളില്‍ നിന്നായി 5793 പേരെ 2013 മുതല്‍ 15 വരെ കാലഘട്ടത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടുണ്ട്. മറ്റ് അനൗദ്യോഗിക കേന്ദ്രത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുള്ളവരുടെ സംഖ്യ ഇതിലും അധികമാണ്.

ഇതില്‍ പകുതിയിലധികവും സ്ത്രീകളാണ്. അതില്‍ തന്നെ 36% ത്തില്‍ അധികം 35 വയസില്‍ താഴെയുള്ളവരാണ്. ഔദ്യോഗിക കണക്കു പ്രകാരം 4719 പേര്‍ ഹിന്ദുക്കളും 1074 പേര്‍ ക്രിസ്ത്യാനികളുമാണ്. ഇതില്‍ 20 പേരില്‍ കൂടുതല്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈസ് ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.