ജോ
ര്‍ജിയയില്‍ 2020 ജനുവരി മുതല്‍ അബോര്‍ഷന്‍ നിരോധനം പ്രാബല്ല്യത്തില്‍ വരും. ജോര്‍ജിയ ഗവര്‍ണര്‍ കെംബ് ഹാര്‍ട്ട് ബീറ്റ് ബില്ലില്‍ ഒപ്പു വെച്ചതോടെയാണ് രാജ്യത്ത് അബോര്‍ഷന് കര്‍ശന നിയന്ത്രണം വരുന്നത്. ഈ ബില്ല് പ്രകാരം ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ആരംഭിക്കുന്നത് മുതല്‍ അബോര്‍ഷന്‍ നിരോധിച്ചു. ഗര്‍ഭകാലത്തിന്റെ ആറാം ആഴ്ച്ച മുതലാണ് ഹൃദയമിടിപ്പ് ആരംഭിക്കുന്നത്. എതിര്‍പ്പുകള്‍ക്കും വെല്ലുവിളിള്‍ക്കും ഒടുവിലാണ് ഈ ബില്ല് ഗവേണ്‍മെന്റ് പാസ്സാക്കിയത്. ഹാര്‍ട്ട് ബീറ്റ് ബില്ല് പാസാക്കിയ നാലാമത്തെ രാജ്യമാണ് ജോര്‍ജിയ.