ജയിംസ് കൊക്കാവയലിൽ

താന്തര വിവാഹം ( Disparity of Cult) സഭയുടെ നിയമത്തിൽ അനുവദിച്ചിട്ടുള്ളതാണ്. അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതിന് പ്രത്യേക സാഹചര്യങ്ങളിൽ കത്തോലിക്കാസഭ അംഗങ്ങൾക്ക് സഭാ നിയമത്തിൽനിന്ന് നൽകുന്ന ഒഴിവാണ് ഇത്. ഇതിനെ ചരിത്രപരവും സാഹചര്യപരവുമായ പല കാരണങ്ങളുണ്ട്

1. ആദിമസഭയിൽ അംഗങ്ങൾ വളരെ കുറവായിരുന്നു അവർക്ക് യോജിച്ച വധൂവരന്മാരെ തെരഞ്ഞെടുക്കാൻ മതിയായ അംഗങ്ങൾ അവിടെ ഇല്ലായിരുന്നു സഭാംഗമായതിന്റെ പേരിൽ ഒരാളുടെ വൈവാഹിക അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയല്ല എന്ന കാരണത്താൽ സഭ മതാന്തര വിവാഹം അനുവദിച്ചിരുന്നു.

2. മത പീഡനങ്ങളുടെ സമയങ്ങളിൽ കുടുംബത്തിലെ സ്ത്രീകൾ എങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്താഗതി സ്വാഭാവികമാണ്. കാരണം പുരുഷന്മാർ വധിക്കപ്പെടുക മാത്രം ചെയ്യുമ്പോൾ സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് വധിക്കപ്പെടുന്നു. ഇതു കാണാനുള്ള ശക്തിയില്ലാത്ത മാതാപിതാക്കൾ പണ്ട് കാലത്തും ഇന്നും മക്കളെ തങ്ങളോട് ശത്രുത ഇല്ലാത്ത ഇതര മതസ്ഥർക്ക് വിവാഹം ചെയ്ത് നൽകുന്നു. ഇതുവഴി പെൺകുട്ടികൾ രക്ഷപ്പെടുകയും അവർ തങ്ങളുടെ മക്കളെ രഹസ്യമായി വിശ്വാസം പരിശീലിപ്പിക്കുകയും ചെയ്യുന്നതുവഴി സഭ തുടർന്നും നിലനിൽക്കുന്നു.

3. ഇന്ത്യയിലെ ഉൾപ്പെടെയുള്ള മിഷൻ പ്രദേശങ്ങളിൽ സഭാംഗങ്ങൾ വളരെ ചുരുക്കം ആയതിനാൽ പോയിന്റ്ൽ പറഞ്ഞാ കാരണങ്ങളാൽ സഭാ മതാന്തര വിവാഹം അനുവദിച്ചു വരുന്നു.


ജയിംസ് കൊക്കാവയലിൽ

സഭയിൽ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ പൊതുവായി മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. അതിനാൽ നിയമങ്ങളിൽ ചില ലൂപ്പ് ഹോൾസ് കാണും. കേരളം പോലെ ക്രിസ്ത്യാനികൾ ധാരാളമുള്ള പ്രദേശങ്ങളിൽ ഈ നിയമം രൂപീകരിക്കാൻ ഉണ്ടായ സാഹചര്യങ്ങൾക്ക് പ്രസക്തിയൊന്നുമില്ല. എങ്കിലും മറ്റു മതസ്ഥരുമായി പ്രേമബന്ധങ്ങളിൽ പെട്ടുപോയിട്ടും തങ്ങളടെ വിശ്വാസം നിലനിർത്താൻ ആഗ്രഹമുള്ളവർക്കായി സഭ ഈ ഒഴിവുകഴിവിന്റെ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുന്നു. “ഇത് ആവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി” (യോഹ3:16) കർത്താവിന്റെ മനസ്സറിയുന്ന സഭ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് ഇത്.

എന്നാൽ സഭയുടെ ഈ ഔദാര്യത്തെ ചൂഷണം ചെയ്യുന്ന സംഭവവികാസങ്ങളാണ് പേളി മാണിയുടെ വിവാഹത്തിൽ നമ്മൾ കണ്ടത്. ഇത് കാണുമ്പോൾ മനസ്സിലാകുന്നത് പള്ളിയിൽ വച്ച് വിവാഹം നടത്തിയത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ട് ഒന്നും അല്ല, പകരം പണത്തിന്റെ ഹുങ്ക് കാണിക്കുന്നതിനു വേണ്ടി മാത്രമാണ് എന്നാണ്. തങ്ങളുടെ കുടുംബമഹിമയും സ്റ്റാറ്റസും നിലനിർത്തുന്നതിനുവേണ്ടി അവർ സഭയെ കരുവാക്കുകയായിരുന്നു. പിന്നീട് വരന്റെ മതാചാരപ്രകാരം താലികെട്ട് ഉൾപ്പെടെയുള്ള വിവാഹ ആഘോഷങ്ങൾ നടത്തിയത് ഇതിന്റെ തെളിവാണ്. പേളി എഴുതി ഒപ്പിട്ടു കൊടുത്തു എന്ന് പറയുന്ന പേപ്പറുകൾക്ക് ഒക്കെ എന്തു വിലയാണുള്ളത്. പ്രേമിച്ച പുരുഷനെ വിവാഹം ചെയ്യണമെങ്കിൽ സഭയിൽ നിന്ന് പുറത്തുപോയി ആകാമായിരുന്നല്ലോ. ഇത്ര പരസ്യമായി വിശ്വാസ ലംഘനവും വാക്കു വ്യത്യാസവും കാണിച്ച് അതു മുഴുവൻ വീഡിയോ എടുത്ത് പരസ്യപ്പെടുത്തി ഇവിടുത്തെ സഭാ സമൂഹത്തിനു മുഴുവൻ ഉതപ്പു നൽകേണ്ടത് ഇല്ലായിരുന്നല്ലോ. ഈ ഉതപ്പ് നൽകുന്നതിന് മുമ്പ് മത്തായി 18 ;16 ഒന്ന് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കുന്നു.

വഞ്ചിക്കപ്പെടും എന്ന് അറിഞ്ഞിട്ടും ഇതിന് കൂട്ടുനിന്ന ചില സഭാ ശുശ്രൂഷകരേ നിങ്ങൾക്കും ഇതിൽ പങ്കുണ്ട്. എന്നിട്ട് നിങ്ങൾ ന്യായമായ ഒരു വിശദീകരണം പോലും നൽകാതെ തലപൂഴ്ത്തി ഇരിക്കുകയാണ്. ഈ കുറ്റകരമായ മൗനം നിങ്ങൾ തുടരുന്നിടത്തോളം കാലം സഭയിൽ ഉതപ്പും കലഹവും വർദ്ധിക്കുകയേ ഉള്ളൂ. നിങ്ങൾക്ക് നട്ടെല്ലോ ചങ്കൂറ്റമോ ( ധാർമ്മിക ബലം) ഉണ്ടോ വിശ്വാസവഞ്ചന നടത്തിയവരെ ഔദ്യോഗികമായി സഭയിൽനിന്ന് പുറത്താക്കി സഭയുടെ അഭിമാനം സംരക്ഷിക്കാൻ. അതോ ഈ ആയാറാം ഗയാറാം പോളിസി സഭയിൽ ഇനിമുതൽ അങ്ങ് തുടരാം എന്നാണോ? അവർ ഓട്ടോമാറ്റിക് ആയിട്ട് പുറത്തായിരിക്കുകയാണ് എന്ന കാനൻ നിയമ വിശദീകരണമൊന്നും ഇവിടുത്തെ സാധാരണക്കാർക്ക് മനസിലാകില്ല. പബ്ലിക് സ്കാൻഡലിനു പബ്ലിക് ആയ പ്രതികരണം തന്നെ വേണം.