കഴിഞ്ഞ ആഗസ്ത് മുതല്‍ പടര്‍ന്നു പിടിക്കുന്ന എബോള രോഗം ബാധിച്ച് ആഫ്രീക്കന്‍ രാജ്യമായ കോംഗോയില്‍ ഇതുവരെ മരണമടഞ്ഞത് ആയിരത്തിലധികം ആളുകളാണ്. ഇത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. ആശുപത്രികളും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തുന്നുണ്ടെങ്കിലും ആളുകള്‍ ഭയം നിമിത്തം ഇത് നിരസിക്കുകയാണ്. ചില പ്രദേശങ്ങളില്‍ കലാപങ്ങള്‍ നടക്കുന്നതു മൂലം മെഡിക്കല്‍ സംഘത്തിന് അവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. എബോള സമീപ രാജ്യങ്ങളായ റുവാണ്ട, ഉഗാണ്ട, ബാറുണ്ടി എന്നിവിടങ്ങളിലേക്ക് പകരുമോയെന്ന ആശങ്കയുമുണ്ട്.