പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾക്കു പ്രിയങ്കരൻ ആയ ആന അല്ല തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.ഏതു കാലത്തും (പ്രത്യേകിച്ച് ചന്ദ്രശേഖരനെ കുത്തിയതിനു ശേഷം) അവനെ പൂരത്തിൽ നിന്നും അകറ്റി നിർത്തിയിട്ടേ ഉള്ളൂ ഇത് തൃശ്ശൂർകാർക്കു മുഴുവൻ അറിയുന്ന കാര്യം ആണ്. അത് പോലെ തന്നെ തിടമ്പ് ലഭിക്കാത്ത ഒരു പൂരത്തിന് രാമചന്ദ്രനെ വിട്ടു കൊടുക്കാൻ തെച്ചിക്കോട്ട്കാവ് ദേവസ്വവും തയ്യാറല്ല. ഈ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഒന്നാം നിര ആനകൾ പലതും തൃശൂർ പൂരത്തിൽ നിന്നും അകന്നു നിൽക്കുകയാണ് പതിവ്.

വസ്തുതകൾ ഇതാണെന്നിരിക്കെ, എൽഡിഫ് MLA ഗണേഷ് കുമാർ അധ്യക്ഷൻ ആയ ആന മുതലാളി സംഘടനയും,സർക്കാരും തമ്മിൽ ഒത്തുകളിച്ചു തൃശൂർ പൂരവുമായി ബന്ധപ്പെട്ട തീവ്രവാദ ഭീഷണി എന്ന വിഷയം ചർച്ച ആകാതിരിക്കാൻ വേണ്ടി നടത്തുന്ന നാടകമാണ് രാമചന്ദ്രന്റെ വിലക്ക്. രാമചന്ദ്രൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് തൃശൂർ പൂരത്തെ ബാധിക്കുന്ന വിഷയമല്ല, കാരണം തൃശൂർ പൂരത്തിന് രാമചന്ദ്രൻ ഏതു കാലത്തും ഉണ്ടാകാറില്ല. രാമചന്ദ്രന്റെ പേര് വെച്ച് പൂരം പ്രതിസന്ധിയിൽ എന്നും പറഞ്ഞു ചാനലുകൾ ചർച്ച നടത്തുന്നത് പോലും സംശയാസ്പദം ആണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇതിനിടയിൽ നാലാമത്തെ ജിഹാദിയെയും NIA നെടുമ്പാശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ആരും അതൊന്നും ചർച്ചയ്ക്കു വയ്ക്കുന്നില്ല എന്നു മാത്രം.