തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് യോഗം. വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയസാധ്യതയന്നാണ് സിപിഐ വിലയിരുത്തൽ. തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തൽ.
പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിനെതിരെ നടത്തിയ നടത്തിയ ആക്ഷേപവും യോഗത്തില്‍ ചർച്ച ചെയ്തു. പി.വി.അൻവറിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചില്ല. സിപിഎം തന്നെ അൻവറിനെ തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.
വോട്ടെടുപ്പിനു ശേഷം ചേരുന്ന സിപിഐയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗമായിരുന്നു ചേർന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി.