തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ കളിക്കാനിറങ്ങിയ തിരുവനന്തപുരം സഹായമെത്രാൻ ശ്രദ്ധയനായി. സോമതീരം ലിഫ കപ്പിന്റെ പ്രദർശന മത്സരത്തിലാണ് കളേർഴ്സ് ഇലവനു വേണ്ടി ബിഷപ്പ് ബൂട്ട് കെട്ടിയത്. പ്രസ് ക്ലബ് ഇലവനായിരുന്നു എതിരാളികൾ…

ദേശീയ സംസ്ഥാന ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത തീരദേശ ഗ്രാമമായ അടിമലത്തുറയിലാണ് ബിഷപ്പ് ജനിച്ചത്. ജന്മഗ്രാമത്തിന്റെ ഫുട്ബോൾ ആവേശം ബിഷപ് ക്രിസ്തുദാസ് ഹൃദയത്തിൽ താലോലിക്കുന്നു.

മത്സരത്തിൽ ബിഷപ്പിന്റെ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ എതിരാളികൾ തോൽപ്പിച്ചു…