കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് സിനിമ റിലീസിനൊരുങ്ങുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു, രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ. ഒപിഎമ്മിന്‍റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് ചിത്രം നിർമിക്കുന്നു.