ഓസ്ട്രേലിയയിൽ ശിഷ്യകളെ ലൈംഗീകമായി പീഡിപ്പിച്ച യോഗാ ഗുരു സ്വാമി ആനന്ദ ഗിരി അറസ്റ്റിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇയാൾ അറസ്റ്റിലായത്. ആറാഴ്ചത്തെ ആത്മീയ പ്രഭാഷണത്തിനായി സിഡ്നിയിൽ എത്തിയ ആനന്ദ് ഗിരിയെ ഇന്ത്യയിലേക്ക് മടങ്ങാൻ തയാറാടെക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇനി ജൂണിൽ മാത്രമാണ് വീണ്ടും ഗിരിക്ക് കോടതിയെ സമീപിക്കാൻ സാധിക്കുക. രണ്ട് ശിഷ്യകളെയാണ് ആനന്ദ് ഗിരി പീഡിപ്പിച്ചത്. 2016 സിഡ്നിയിലെ റൂട്ടി ഹില്ലിൽ പ്രയർ മീറ്റിൽ പങ്കെടുക്കുമ്പോഴാണ് ആദ്യത്തെ സംഭവം. 2018 നവംബറിൽ മുപ്പത്തിനാലുകാരിയായ ശിഷ്യയേയും ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.