പ്ലസ്ടൂ പരീക്ഷ ഫലം പ്രഖ്യപിച്ചു. 84.33 ശതമാനമാണ് ഇത്തവണത്തെ വിജയം 3,11,375 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 80.07 ശതമാനം ാണ് വിജയം. മെയ് പത്തു മുതല്‍ പ്ലസ് വണ്‍ അജ്മിഷന്‍ ആരംഭിക്കും. മെയ് 20ന് ട്രയല്‍ അലോട്‌മെന്റും മെയ് 24 ന് ആദ്യഘട്ട അലോട്‌മെന്റും ഉണ്ടാകും.
പരീക്ഷാഫലം വിശദമായി….

ബ്രാഞ്ച് – പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – ജയിച്ചവര്‍ – വിജയശതമാനം

സയന്‍സ് – 1,79,114 – 1,54,112 – 86.04 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ് – 76,022 -60,681 – 79.82 ശതമാനം വിജയം
കൊമേഴ്‌സ് – 1,14,102 – 96,582 – 84.65
വൊക്കേഷണല്‍ – 28,571 – 22,878 – 80.07 വിജയ ശതമാനം.
ടെക്‌നിക്കല്‍ – 1420 – 990 -69.72 വിജയ ശതമാനം.
കലാമണ്ഡലം – 78 – 73 – 93.59 വിജയ ശതമാനം.