താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. ജൂൺ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15 ന് മുമ്പ് പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതോടെ 1565 താല്‍ക്കാലിക ഡ്രൈവര്‍മാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്.
സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്പോഴുളള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നതെന്നാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. സർവീസുകള്‍ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമായിരുന്നു അതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ സർക്കാർ വാദം കോടതി കണക്കിലെടുത്തില്ല.