ഒരു കാലഘട്ടത്തിൽ ക്രിസ്തുവിനേയും സഭയേയും ഒത്തിരിയേറെ പീഢിപ്പിക്കുകയും നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത പൗലോസ് ശ്ലീഹായുടെ ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടിയതിനുശേഷം വന്ന മാറ്റമാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. പൗലോസ് ശ്ലീഹായെപോലെ “എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്” എന്ന് ആത്മാർത്ഥമായി നമ്മുടെ ജീവിതത്തിൽ പറയണമെങ്കിൽ ഒരേ ഒരു സംഭവം നമ്മുടെ ജീവിതത്തിൽ ഉണ്ടായാൽ മതി ‘ദൈവത്തെ ഞാൻ കണ്ടുമുട്ടണം’. ദൈവത്തെ എപ്പോഴാണോ എന്റെ ജീവിതത്തിൽ കണ്ടുമുട്ടാൻ എനിക്ക് സാധിക്കുന്നത് അപ്പോൾ എന്റെ ജിവിതത്തിൽ മാറ്റമുണ്ടാകും. ദൈവത്തെ കണ്ടുമുട്ടാനായിട്ട് നമുക്ക് പരിശ്രമിക്കാം. ബലിയർപ്പണത്തിൽ, പ്രാർത്ഥനകളിൽ ദൈവത്തെ കണ്ടുമുട്ടികൊണ്ട് എന്റെ ജീവിതം പൂർണ്ണമായിട്ട് അത് ഏത് അവസ്ഥയിൽ ആയികൊള്ളട്ടെ, എന്റെ ജോലി മേഖലയാവാം, എന്റെ പഠന മേഖലയാവാം, എന്റെ കുടുംബ ജീവിതമാകാം അവിടെ ദൈവത്തിന് സാക്ഷിയാകുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്.”(ഫിലി.1:21) May 8
