ബിജെപിയുമായി നേരിട്ടുമത്സരം നടക്കുന്ന മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും പ്രചരണത്തിനില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പ്രിയങ്കാ ഗാന്ധി അവരുടെ സമയം പാഴാക്കുകയാണെന്നും കേജരിവാൾ ആരോപിച്ചു.
പ്രിയങ്കാ ഗാന്ധി എന്തുകൊണ്ടാണ് രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചരണം നടത്താത്തത്. ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യത്തിനെതിരെയാണ് അവർ റാലി നടത്തുന്നത്. ഡൽഹിയിൽ എഎപിക്കെതിരായും റാലി നടത്തുന്നു. സഹോദരനും സഹോദരിയും ബിജെപിയുമായി നേരിട്ടുമത്സരം നടക്കുന്ന മണ്ഡലങ്ങളിൽ എത്തുന്നില്ലെന്നും കേജരിവാൾ പറഞ്ഞു.