ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം നിന്നത് കേസിൽപ്പെടാതിരിക്കാനാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി വാർഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.
ശബരിമല പ്രതിഷേധത്തിനൊപ്പം നിന്നാൽ ഈഴവർ അകത്തുപോകുമായിരുന്നു. കെ. സുരേന്ദ്രൻ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞത് ഓർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.