ജൂബിലി മിഷന്‍ ഹോസ്പിറ്റലിനെ കുറിച്ച് ഒരു കുട്ടിയുടെ ചിത്രവും ചേര്‍ത്ത് മോശമായ രീതിയില്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ചില സ്ഥാപിത താൽപര്യക്കാർ ഹോസ്പിററലിനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രവര്‍ത്തിയാകാം
പട്ടിക്കാട് ബാബു- ലീന ദമ്പതികളുടെ മകളായ സോനാ മോള്‍ (6) ക്കാണ് ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ചികില്‍സ മൂലം കാഴ്ച്ച നഷ്ടപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ കുട്ടിക്ക് ബാധിച്ചത് സ്റ്റെവന്‍ ജോണ്‍സ് സിണ്ട്രം എന്ന രോഗമാകാനാണ് സാധ്യത. സ്ഥാപിത താല്‍പര്യക്കാര്‍ ഹോസ്പിറ്റലിനെ അപകീര്‍ത്തിപ്പെടുത്താനാണ് വ്യാപകമായി ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.ഇത് സ്വാഭാവികമായി വളരെ അപൂർവ്വം കുട്ടികളില്‍ മരുന്നുകള് പ്രവര്‍ത്തിക്കുമ്പോള്‍ കാണപ്പെടുന്ന രോഗമാണിത്. അതിനാല്‍ തന്നെ ഈ വാര്‍ത്തക്കു പിന്നില്‍
ആശുപത്രിയെ അപമാനിക്കാനുള്ള ഗൂഢശ്രമം മാത്രമാണെന്നും നേഴ്‌സിംഗ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദസ്വഭാവമുള്ള അവര്‍ തന്നെയാണ് ഈ സന്നദ്ധസംഘടനയുടെ പിന്നിലും എന്ന് കരുതപ്പെടുന്നു.

സോനയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള വിവരങ്ങളും, നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളും ജൂബിലി ഹോസ്പിറ്റൽ അധികാരികൾ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

എന്താണ് സ്റ്റീവ് ജോണ്‍സ് സിന്‍ഡ്രോം

സ്റ്റീവന്‍സ് ജോണ്‍സ് സിന്‍ഡ്രോം ഒരു ത്വക്കു രോഗമാണ് ഇത് മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ഫലമായി അപൂര്‍വ്വം ചില വ്യക്തികളില്‍ മാത്രം കാണപ്പെടുന്ന രോഗമാണ്. ഒരു ലക്ഷത്തില്‍ ഒന്നു മാത്രമാണ് ഇതിനുള്ള സാധ്യത സാധാരണ എല്ലാവര്‍ക്കും ഉപയോഗിക്കുന്ന പൊതുവായ മരുന്നുകള്‍ മരുന്നുകളില്‍ ചിലത് ഇവര്‍ക്ക് മാത്രം അലര്‍ജി ഉണ്ടാകുന്നു ഇത് ഗുരുതരമായ ഒരു രോഗമാണ് ഇത്.