പാലസ്തീനിലെ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ദിവസങ്ങളായുള്ള റോക്കറ്റ് ആക്രമണങ്ങൾക്കു ശേഷം രണ്ട് രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടു. പാലസ്തീനിൽ നിന്ന് ഇതുവരെ 700 റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് വിക്ഷേപിച്ചത് .

എന്നാൽ ഇസ്രായേലിന്റെ അയൺ ഡോം സിസ്റ്റം അവയെ മുഴുവൻ തടഞ്ഞു നിർത്തുകയായിരുന്നു. എങ്കിലും ഒരു റോക്കറ്റ് ഇസ്രായേലിൽ പതിക്കുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ പാലസ്തീനിലെ 27 പേർ കൊല്ലപ്പെട്ടു ഇതിൽ എട്ടുപേർ ഇസ്ലാമിക ഭീകരരാണ് .ഇതേ തുടർന്നാണ് പാലസ്തീൻ വെടിനിർത്തലിന് അപേക്ഷിച്ചത്.