നൈജീരിയയിൽ അഞ്ച് ഇന്ത്യൻ നാവികരെ കടൽകൊള്ളക്കാർ ബന്ദികളാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം സ്ഥിരീകരിച്ചു. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അഭയ് ഠാക്കൂറിനോട് വിഷയത്തിൽ ഇടപെട്ട് നാവികരെ മോചനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും സുഷ സ്വരാജ് അറിയിച്ചു.
നാവികരുടെ മോചനത്തിനായി നൈജീരിയ സർക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും ഇന്ത്യൻ ഹൈക്കമ്മീഷണറോട് സുഷ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
നൈജീരയിലെ ബോണി ഔട്ടറിൽ നങ്കൂരമിട്ട എംടി എപ്കസ് എന്ന കപ്പലിലെ ഏഴു ജീവനക്കാരെയാണ് കൊള്ളക്കാർ തട്ടികൊണ്ടുപോയത്. ഏപ്രിൽ 24 നാണ് സംഭവം നടന്നത്. കൊള്ളക്കാർ തട്ടികൊണ്ടുപോയ ജീവനക്കാരുമായി ഫോണിലൂടെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു.