തിരുവനന്തപുരത്ത് നിറുത്തി ഇട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളറട നെല്ലിശ്ശേരിവിള വീട്ടില്‍ സതീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടോടെയായിരുന്നുസംഭവം.
സതീഷ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. അപകടത്തിനു ശേഷം ഏറെനേരം കഴിഞ്ഞാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റാനായത്. രാത്രി ഡ്യൂട്ടിയിലായിരുന്ന സെയിൽസ് ടാക്സ് ജീവനക്കാര്‍ അപകടവിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് സതീഷിനെ ടിപ്പറിൽനിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനേ കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.