ക്രിസ്തുമതം രാജ്യത്തിന് ദോഷകരമാണെന്ന് പ്രസ്താവിച്ച് ചൈനയിലെ ഹെനൻ പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ഇത് സഭകളുടെ മേൽ പിടിമുറുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഏപ്രിൽ 24ന് “ക്രിസ്തുമതം ചൈനയുടെ ദേശീയ സുരക്ഷയ്ക്ക് ഹാനികരം ” എന്ന വിഷയത്തിൽ പാർട്ടി സെമിനാർ സംഘടിപ്പിച്ചിരുന്നു .സമീപ വർഷങ്ങളിൽ ക്രിസ്തുമതം ഈ പ്രവിശ്യയിൽ വ്യാപകമാകുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. പാർട്ടി അംഗങ്ങൾക്ക് ക്രിസ്തുമതം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നതിനും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങളെ താത്ത്വികമായി നേരിടുന്നതിനുള്ള പരിശീലനം നൽകുന്നതിനും വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.