ജീവിതത്തിൽ അത്യാവശ്യം ഉണ്ടാവേണ്ടതും നാം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നതുമായ മൂന്ന് കാര്യങ്ങളെകുറിച്ചാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത് സന്തോഷത്തോടെയിരിക്കുവിൻ, പ്രാര്‍ഥിക്കുവിൻ, നന്ദി പ്രകാശിപ്പിക്കുവിൻ. ഭൗതിക സുഖങ്ങളും സൗകര്യങ്ങളും നേടിയെടുക്കുവാൻ നാം ശ്രമിക്കാറുണ്ട് ഒരു പരിധിവരെ അത് നേടിയെടുക്കുവാൻ നമുക്ക് സാധിക്കുന്നുമുണ്ട്. എന്നാൽ യഥാർത്ഥ സന്തോഷം ഇന്ന് കുടുംബങ്ങൾക്ക് നഷ്ടമായി പോവുകയാണ്. ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നത് നഷ്ടമായി പോകുന്ന ഈ യഥാർത്ഥ സന്തോഷം നാം നേടിയെടുക്കണം എന്നാണ്. അത് നേടിയെടുക്കാനുള്ള മാർഗ്ഗമാണ് തുടർന്ന് ഈശോ നമുക്ക് പറഞ്ഞു തരുന്നത് ഇടവിടാതെ ദൈവത്തോട് പ്രാര്‍ഥിക്കുവിൻ എല്ലാ നന്മകൾക്കും ദൈവത്തിന് നന്ദി പറയുവിൻ. ദൈവത്തോട് പ്രാർത്ഥിച്ച് ദൈവം നൽകിയ നന്മകളെ ഓർത്ത് നന്ദി പറഞ്ഞ് ജീവിതം സന്തോഷപ്രദമാക്കാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ