എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്.
ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന് നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.