പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്റെ മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അന്വേഷണ സംഘം എംഎൽഎയുടെ മൊഴി എടുത്തത്. എംഎൽഎയ്ക്ക് പുറമേ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമൻ, ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മുതിർന്ന നേതാക്കളുടെ മൊഴിയെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയ ലോക്കൽ കമ്മിറ്റിയംഗമായ പീതാംബരൻ ഉൾപ്പടെ ഏഴ് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു.