ഈശോ നമുക്ക് നൽകുന്ന ഉപദേശമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഇന്നത്തെ സമൂഹത്തിന് നഷ്ടമാകുന്നതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ ‘ശ്രദ്ധയെ’കുറിച്ചാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. എപ്പോഴും ശ്രദ്ധയുള്ളവരാവണം എന്ന് ഈശോ നമ്മെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ ശ്രദ്ധ കുറയുമ്പോഴാണ് എല്ലാ പ്രശനങ്ങളും ഉണ്ടാവുക. ഭൗതീകകാര്യങ്ങളിൽ മാത്രമല്ല ഈ ശ്രദ്ധ ഉണ്ടാവേണ്ടത് മറിച്ച് ദൈവീകകാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം. ദൈവത്തിന്റെ വരവിനായി എപ്പോഴും ഒരുക്കത്തോടെ കാത്തിരിക്കുന്ന നല്ല ആളുകളാകുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ