ത്തിരിയേറെ അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ് നാം എന്ന യാഥാർത്ഥ്യം ഈശോ നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ വചനഭാഗം. ദൈവത്തിൽ ആഴമായ വിശ്വാസം അർപ്പിക്കുന്നവനാണ് അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കുന്നത് എന്ന് വ്യക്തമായി ഈശോ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെ നെട്ടോട്ടം ഓടുന്ന നന്മെ സംബന്ധിച്ച് ഈശോയുടെ ഈ വചനം വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്. നാം അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെ ഓടുന്നവരാണെങ്കിൽ നാം ദൈവത്തിൽ വിശ്വസിക്കുന്നവനാണോ എന്ന് ഒന്നു ചിന്തിക്കുവാൻ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നു. ദൈവത്തിൽ ആഴമായ വിശ്വാസം നേടിയെടുത്ത് ജീവിതം ഒരു അത്ഭുതമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ

ജിജോ അച്ചൻ