ഗാസയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രേലി ആക്രമണങ്ങളിൽ ഗർഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ ഏഴു പേർ ഹമാസ് തീവ്രവാദികളാണ്. ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളിൽ ഇസ്രയേലിൽ നാലു പേർ കൊല്ലപ്പെട്ടു. അഞ്ച് വർഷത്തിനിടെ ആദ്യമാണ് ഗാസ ആക്രമണത്തിൽ ഇസ്രലി പൗരൻ കൊല്ലപ്പെടുന്നത്.
ഗാസയിൽ നിന്ന് ഇതനികം 600 റോക്കറ്റ് ആക്രമണങ്ങളുണ്ടായി. 220 പലസ്തീൻ കേന്ദ്രങ്ങളിൽ വ്യോമ, പീരങ്കി ആക്രമണങ്ങൾ നടത്തി ഇസ്രയേൽ തിരിച്ചടിച്ചു. ടാങ്കുസേനയെയും കാലാൾപ്പടയെയും ഇസ്രയേൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ഹാമാസിന് ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഉത്തരവു നൽകിയിരുന്നു.