ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിച്ചു. പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തൊഴില്മേളയുടെയും തുടര്‍ തൊഴില്‍സാധ്യതകള്‍ പ്രദാനം ചെയ്യുന്ന റിക്രൂട്ട്മെന്റ് ഹബ്ബിന്റെയും ഉദ്ഘാടനം പാലാ രൂപത സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു.
വ്യത്യസ്തമായ രീതിയില്‍ എസ്എംവൈഎം അണിയിച്ചൊരുക്കിയ തൊഴില്‍മേള തൊഴിലന്വേഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നൽകുന്നതാണെന്നു ബിഷപ് പറഞ്ഞു.
രണ്ടായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍മേളയില്‍ കേരളത്തിന്റെ അകത്തും പുറത്തും വിദേശരാജ്യങ്ങളിലുമുള്ള എഴുപതോളം പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. പാലാ രൂപതയിലെ വിവിധ കോളജുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.