സ്ഫോടനം ഭീഷണിയെ തുടര്‍ന്ന് വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാട കേന്ദ്രത്തിലും കുരിശടിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പ്രധാന ബസലിക്കയുടെ കവാടത്തില്‍ മെന്റല്‍ ഡിക്ടക്ടര്‍ സ്ഥാപിക്കുകയും ചെയ്തു. പള്ളിയുടെ പ്രധാന കവാടങ്ങളില്‍ സായുദ സേനയെ വിന്യസിപ്പിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ താഴത്തെയും മുകളില്‍ത്തെയും ബസലിക്കകള്‍ , ഔര്‍ലേഡി ടാങ്ക്, മോണിംസ്‌റാറാര്‍ പള്ളി, എന്നിവിടങ്ങളിലും. സുരക്ഷ ക്രമീകരണം ശക്തമാക്കിയിട്ടുണ്ട്.
പോലീസ് ഔട്ട് ലുക്ക് പോസ്റ്റ് സുര്കഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. മുമ്പ് പോലീസ് ഔട്ട്‌ലുക്ക് വിശേഷ ദിവസങ്ങളില്‍ മാത്രമെ പ്രവര്‍ത്തിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോളത്ത് സാഹചര്യം കണക്കിലെടുത്ത് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കിയത്.