കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഉത്ഥിതനായ ഈശോ നമുക്ക് നല്കുന്നതും ഇതേ സമാധാനം തന്നെയാണ് (ലൂക്കാ.24:36). ഇന്ന് മിക്ക പ്രശ്നങ്ങൾക്കും കാരണം ഉത്ഥിതന്റെ ഈ സമാധാനം നഷ്ടമാകുന്നു എന്നതു തന്നെയാണ്. ഉത്ഥിതന്റെ സമാധാനം ജീവിതത്തിൽ നമുക്ക് നേടിയെടുക്കാൻ സാധിച്ചാൽ നമ്മുടെ ജീവിതം എന്നും സന്തോഷപ്രദവും ഐശര്യപൂർണ്ണവും ആയി തീരും. ഈശോ ഇന്ന് നമ്മോട് ആഹ്വാനം ചെയ്യുന്നത് ഉത്ഥിതന്റെ ഈ സമാധാനം നാം നേടിയെടുക്കണം എന്നാണ്. അവന്റെ സമാധാനം നേടിയെടുക്കാൻ നമുക്ക് സാധിച്ചാൽ നമുക്കെന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. ഉത്ഥിതന്റെ സമാധാനം നേടിയെടുക്കണമെങ്കിൽ അവനെ സ്വന്തമാക്കുവാൻ നമുക്ക് സാധിക്കണം. വി.കുർബാനയിലൂടെ ഉത്ഥിതനെ സ്വന്തമാക്കി അവന്റെ സമാധാനം നേടിയെടുക്കുവാനും ലോകത്തിൽ സമാധാനം പുനസ്ഥാപിക്കപ്പെടുവാനും സമാധാന പൂർണ്ണമായ കുടുംബ ബന്ധങ്ങൾ ഉണ്ടാകുവാനും നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ