ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ സ്ഫോടനങ്ങൾ നടത്തിയ ഭീകരർ പരിശീലനം നടത്തിയത് ഇന്ത്യയിലെന്ന് ശ്രീലങ്കൻ സൈനിക മേധാവി. കേരളത്തിലും കാഷ്മീരിലും ബംഗളൂരുവിലുമാണ് ഇവർ പരിശീലനം നടത്തിയതെന്ന് ലഫ്. ജനറൽ മഹേഷ് സേനനായക് പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഭീകരർ ഇന്ത്യയിലാണ് പരിശീലനം നടത്തിയതെന്ന് ശ്രീലങ്കൻ മേധാവി വ്യക്തമാക്കിയത്. ‘
ഇന്ത്യയിലുള്ള ചില സംഘടനകളുമായി ആശയ വിനിമയം നടത്താനും പരിശീലനത്തിനുമാണ് ഇവർ ഇന്ത്യയിലെത്തിയത്. നേരത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലും നിരവധി പേർ നിരീക്ഷണത്തിലായിരുന്നു.
ശ്രീലങ്കൻ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മൗലവി മുഹമ്മദ് സഹറാൻ ഹാഷിം പലവട്ടം ഇന്ത്യയിൽ വന്നുപോയിട്ടുള്ളതായി അയാളുടെ അയൽക്കാർ പറഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മത്സ്യബന്ധനബോട്ടുകളിലായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. ഇതേ വഴിയാകാം മറ്റു ഭീകരരും ഇന്ത്യയിലെത്തിയതെന്നു കരുതുന്നു.
മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാർപ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്ഫോടന പരന്പരയിൽ 257പേരാണ് കൊല്ലപ്പെട്ടത്.