ദേവാലയങ്ങളിലുൾപ്പെടെ ചാവേർ സ്ഫോടനങ്ങൾ നടന്ന ശ്രീലങ്കയുടെ സമാധാനത്തിനായി എറണാകുളം- അങ്കമാലി അതിരൂപതയിലെ എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തി ജപമാല യജ്ഞം നടത്തും. ശ്രീലങ്കൻ ആക്രമണത്തെ അതിരൂപത സിഎൽസി യോഗം അപലപിച്ചു. ലോകസമാധാനത്തെ തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്. ലോകസമാധാനത്തിനായി യുവാക്കൾ പ്രാർഥനയോടെ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തീവ്രവാദ ശ്രമങ്ങളെ അതീവ ജാഗ്രതയോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപത പ്രമോട്ടർ ഫാ.തോമസ് മഴുവഞ്ചേരി, പ്രസിഡന്റ് അനിൽ പാലത്തിങ്കൽ, സെക്രട്ടറി ജെറിൻ ജോസ്, ട്രഷറർ ആൻസണ്‍ ആന്റണി, ഷാജി വി. ഇടവൂർ, തോമസ് ഇത്തിത്തറ, ടോണി ജോർജ്, ആൻമേരി ടോമി, അതിരൂപത മോഡറേറ്റർ സിസ്റ്റർ എലൈസ്, ആൽബർട്ട് കോളരിക്കൽ, ജൂഡ് ജോസ്, ജോസ്ബിൻ ബേബി, ജെസ്റ്റീൻ സ്റ്റീഫൻ, സിനോബി ജോയ്, റിജു പാപ്പച്ചൻ, ജിന്റോ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.