നാലുകോടി: സെന്റ് തോമസ് ചർച്ച് മാതൃ – പിതൃവേദി, ജെ സി ഐ നാലുകോടി, പുഷ്പഗിരി മെഡിക്കൽ കോളേജ്, ജോയ്‌ ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നാലുകോടി പള്ളി പരിഷ് ഹാളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 12 ഞായറാഴ്ച 8.30 am മുതൽ 1 pm വരെ നടത്തപ്പെടുന്നു.10 വിഭാഗത്തിലായി (ജനറൽ മെഡിസിൻ, കാർഡിയോളജി, ശിശു രോഗം, ജനറൽ സർജറി, ഗൈനക്കോളജി, ദന്തൽ, ഇ.എൻ.ടി, ത്വക്ക് രോഗം, അസ്ഥിരോഗം, നേത്രരോഗം) ക്രമീകരിക്കുന്നു. സൗജന്യ തൈറോയിഡ് പരിശോധനയും നടക്കും.

വികാരി ഫാ.ആന്റണി കിഴക്കേവീട്ടിൽ ഉത്ഘാടനം നിർവ്വഹിക്കും ജെ സി ഐ പ്രസിഡന്റ് റ്റിറ്റോ മാത്യു അദ്ധ്യക്ഷത വഹിക്കും പിതൃവേദി പ്രസിഡന്റ് ജോഷി കൊല്ലാപുരം, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർ പി പി ജോസ്, മാതൃവേദി പ്രസിഡന്റ് സാലിമ്മ ജോസഫ്, പുഷ്പഗിരി മെഡിക്കൽ കേളേജ് പബ്ളിക് റിലേഷൻ ഓഫീസർ അലൻ ജോൺ, അസി.വികാരി ഫാ.തോമസ് തുരുത്തുമാലിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡിറ്റോ ജോർജ്ജ് എന്നിവർ സംസാരിക്കുന്നു. മാതൃ – പിതൃവേദി അംഗങ്ങളും ജെ സി ഐ അംഗങ്ങളും നേതൃത്വം നൽകും. ഏല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനും ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 9947810915,9388851627,9633121099 +91 93888 51627: സർജറി നിർദ്ധേശിക്കുന്ന നിർദ്ദനരോഗികൾക്ക് 2 ലക്ഷം രൂപയുടെ സഹായം നൽകുന്നു. കണ്ണട ആവശ്യമുള്ള 100 രോഗികൾക്ക് കണ്ണട സൗജന്യമായി നൽകുന്നു.

8.30 am മുതൽ ടോക്കൺ 12 pm വരെ വിതരണം ചെയ്യും.

ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.