സുറിയാനി സഭകളുടെ സംഗീത പാരന്പര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്ന ലോകസുറിയാനി സമ്മേളനം ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു.
അന്ത്യോക്യൻ പാത്രീയാർക്കീസും മാറോനീത്താ സഭയുടെ തലവനുമായ മോറൻ മോർ ബുത്രോസ് കർദിനാൾ റായി, സുറിയാനി കത്തോലിക്കാ സഭയുടെ പാത്രീയാർക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമൻ യൂഹാനാൻ, സുറിയാനി സഭകളിലെ മെത്രാപോലീത്താമാർ, യൂണിവേഴ്സിറ്റി അധ്യാപകർ, വിദ്യാർഥികൾ, വിവിധ സഭാപ്രതിനിധികൾ എന്നിങ്ങനെ 200 ഓളം പേർ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സുറിയാനി ഭാഷാ പഠനത്തിന് ഏറ്റവും കൂടുതൽ പണ്ഡിതരെ നല്കിയിട്ടുള്ള പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ ഇന്ത്യയിൽനിന്നുള്ള പ്രത്യേക ക്ഷണിതാവായിരുന്നു. കോട്ടയം ശ്രുതി സഭാ സംഗീത സ്കൂളിന്റെ സ്ഥാപകൻ ഫാ. ഡോ. എം.പി. ജോർജ്, കോട്ടയം സീറി ഡയറക്ടർ റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ, ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.