യൂണിവേഴ്സിറ്റി കോളജിനുള്ളിൽ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ മന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്.
വെള്ളിയാഴ് രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ കോളജിലെത്തിയ വിദ്യാർഥികളും ജീവനക്കാരുമാണ് പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.