നാലുകോടി:സെന്റ് തോമസ് ഇടവക മാതൃ – പിതൃവേദിയുടെ നേതൃത്വത്തിൽ വചന വീടിന്റെ ഉത്ഘാടനം വികാരി ഫാ.ആന്റണി കിഴക്കേവീട്ടിൽ നിർവ്വഹിച്ചു. പിതൃവേദി പ്രസിഡന്റ് ജോഷി കൊല്ലാപുരം അദ്ധ്യക്ഷത വഹിച്ചു. 100 ദിനകർമ്മ പദ്ധതികളുടെ പ്രകാശനം അസി.വികാരി ഫാ.തോമസ് തുരുത്തുമാലിൽ നിർവ്വഹിച്ചു. .മാതൃവേദി പ്രസിഡന്റ് സാലിമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഏപ്രിൽ 28 ന് ആരംഭിച്ച് ആഗസ്റ്റ് 15 ന് അവസാനിക്കുന്ന പദ്ധതിയിൽ ആദ്ധ്യാത്മീക നവീകരണം, കുടുംബം -ദാമ്പത്യം, തിരുബാല സഖ്യരൂപീകരണം, ജീവ കാരുണ്യം, വയോജനക്ഷേമ പ്രവർത്തനങ്ങൾ, പരിസ്ഥിതി ബോധവത്ക്കരണം, ജൈവകൃഷി പ്രോത്സാഹനം,ഊർജ്ജിതം, പ്രോലൈഫ് പ്രവർത്തനങ്ങൾ, ആതുരസേവനം മുതലായവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആയിരിക്കും നടത്തുക. ഫാ.സോണി ഇടശ്ശേരി,സി.ലിൻസ്യ സി.എം.സി , റൈനു കളത്തിൽ,സെബാസ്റ്റ്യൻ ശ്രങ്കൻ,ലാലിച്ചൻ മുക്കാടൻ, രാജി മാർട്ടിൻ ,ലിറ്റോ കെ തോമസ്, സുനിൽ കളത്തിപറമ്പിൽ, ജെസ്സി തോമസ്, രാജി മാർട്ടിൻ എന്നിവർ സംസാരിച്ചു.