തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ, ഡിഗ്രീ വിദ്യാഭ്യാസത്തിന് ശേഷം ഏത് ഉന്നതപഠനമേഖല തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണ് പലരും. അനന്തര സാധ്യതകൾ ഉള്ളതും, മികച്ച ജീവിതസാഹചര്യങ്ങൾ നൽകുന്നതുമായ മേഖലകളെപ്പറ്റി വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് മികവുറ്റ കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ പ്രാധാന്യം ഏറിവരുന്നത്.

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്
“PATH FINDER”
2019 മേയ് 11 ശനിയാഴ്ച്ച രാവിലെ 09:00 am മുതൽ 01:00 pm വരെ അതിരൂപത സന്ദേശനിലയത്തിൽ വച്ച് സംഘടിപ്പിക്കപ്പെടുന്നു. ആപ്റ്റിറ്റൂഡ് ടെസ്റ്റ്, മോട്ടിവേഷൻ ക്ലാസ്, കൗൺസലിംഗ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്ലസ് ടു, ഡിഗ്രീ പൂർത്തിയായ വിദ്യാർത്ഥികൾക്കും ഒപ്പം അവരുടെ മാതാപിതാകൾക്കും വേണ്ടിയാണ് പ്രസ്തുത പരിപാടി ക്രമീകരിച്ചിരിക്കുന്നത്.