ഒഡീഷയില്‍ കനത്തനാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. മണിക്കൂറിൽ 100 മുതൽ 110വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. എന്നാൽ പിന്നീട്, കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു. <br> <br> വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബംഗാളില്‍ തീരംതൊട്ട ഫോനി ഖൊരഖ്പൂരിലാണ് ആദ്യം വീശിയത്. തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി. കോല്ക്കത്തയടക്കമുള്ള പ്രധാന നഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്. <br> <br> കോല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി.
പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി ഫോനി
