അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഓന്തമ്മല ഊരിലെ കുമാരൻ-ചിത്ര ദന്പതികളുടെ 40 ദിവസം പ്രായമുള്ള ആണ് കുട്ടിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വർഷം അട്ടപ്പാടിൽ മരിക്കുന്ന ആദ്യ കുട്ടിയാണ് ഇത്. കഴിഞ്ഞ വർഷം 12 കുട്ടികൾ അട്ടപ്പാടിയിൽ വിവിധ കാരണങ്ങളാൽ മരിച്ചിരുന്നു.