വെനിസ്വലൻ പ്രസിഡണ്ട് നിക്കോളാസ് മഡുറോ യ്ക്കെതിരെ പ്രക്ഷേപണം നടത്തുന്ന വെനിസ്ലിയൻ പട്ടാളം വിശുദ്ധ കുർബാനയുടെ ഒരു കത്തോലിക്കാ ദേവാലയത്തിൽ അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയും ചെയ്തു. മെയ് ഒന്നാം തീയതി 45 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വിശുദ്ധ കുർബാനയ്ക്ക് വൃദ്ധരും രോഗികളും ഉൾപ്പെടെ ധാരാളം പേർ എത്തിയിരുന്നു. ഇത് കത്തോലിക്കാസഭയ്ക്ക് എതിരായ ആക്രമണം ആണെന്നും ആക്രമണകാരികൾ മനുഷ്യമഹത്വത്തെ ബഹുമാനിക്കുകയോ ദൈവത്തെ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും ബിഷപ് മൊറോൺഡ പ്രസ്താവിച്ചു.

തെക്കേ അമേരിക്കയിലുള്ള കത്തോലിക്കാ രാജ്യമായ വെനിസുല ദീർഘനാളായി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ആണ് .പട്ടാളം ഈ ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്.